ബെഡ്റൂം ഇന്റീരിയർ ഡിസൈനിംഗിന് മുമ്പായി പരിഗണിക്കേണ്ട ചില കാര്യങ്ങൾ

1. ബെഡ്റൂമിനും ടോയ്ലറ്റിനും ഇടയിൽ ഡ്രസിങ് ഏരിയ നൽകിയാൽ തുണികൾ വലിച്ചു വാരി കട്ടിലില്‍ ഇടാതിരിക്കാനും അധികം വലുപ്പമില്ലാത്ത കിടപ്പുമുറികളിൽ സ്ഥലം ലഭിക്കാനും സാധിക്കുന്നു.
2. ഉള്ളിൽ സ്റ്റോറേജ് സ്പേസ് ഉള്ള കട്ടിലുകളാണെങ്കിൽ ബെഡ്ഷീറ്, കുഷിയനുകൾ, ബ്ലാന്കെറ്സ് എന്നിവ എടുക്കാൻ ഈസി ആകും. വാർഡ്രോബിലെ സ്ഥാലപരിമിതി നല്ല രീതിയിൽ കൂട്ടുവാൻ ഇതു ഉപകരിക്കുന്നു.
3. അറ്റാച്ഡ് ബാത്റൂം ഉള്ള മുറികളാണെങ്കിൽ ബാത്റൂമിൻറെ മുകൾ ഭാഗം ഉയരം കുറച്ചു ഒരു പാർട്ടീഷൻ കുടി ചെയ്താൽ കുറെ സാധനങ്ങൾ അവിടെ സൂക്ഷിച്ചു വയ്ക്കാം
4. സാരി, പാന്റ്സ്, ടൈ, ടവൽ എന്നിവയൊക്കെ സൂക്ഷിക്കാൻ വാഡ്രോബിൽ വയ്ക്കാവുന്ന പ്രത്യേകം ഫിറ്റിങ്സ് മാർക്കറ്റിൽ വാങ്ങിക്കുവാൻ കിട്ടും, വലിയ വാഡ്രോബുകളിൽ മുകളിലേക്കുള്ള സ്ഥലം കർട്ടനുകൾ, തലയണകൾ, സ്വറ്ററുകൾ, ട്രാവൽ ബാഗുകൾ തുടങ്ങിയവ സൂക്ഷിക്കാൻ ഉപയോഗിക്കുക.
5. കബോർഡിന്റെ ഡോറുകളിൽ s ആകൃതിയുള്ള ഹൂക് ഫിറ്റു ചെയ്യുകയാണെങ്കിൽ പാന്റ് അതിൽ കൊളുത്തി ഇടാം(അധികം ഹൂക്സ് യൂസ് ചെയാതിരിക്കുക).
6. ഒരു മാഗ്നെറ്റ് (കാന്തം) വാർഡ്രോബിൽ എവിടെയെങ്കിലും വയ്ക്കുകയാണെങ്കിൽ സ്ലൈഡ് , സേഫ്റ്റിപിൻ എന്നിവ അതിൽ വയ്ക്കാം, അതു മൂലം സ്ലൈഡ് , സേഫ്റ്റിപിൻ എന്നിവ ഡ്രെസ്സിൽ വീഴുന്നത് ഒഴിവാകാം
7. ഒരു ഹാങ്ങറിൽ ഷവർ കർട്ടനിലുപയോഗിക്കുന്നതുപോലെയുള്ള റിങ്ങുകളെടുത്ത് സെറ്റ് ചെയ്യുകയാണെങ്കിൽ ടോപ്പും ഷോളും അതിൽ തൂക്കാം